Mon. Dec 23rd, 2024

ഓസീസ് ഇതിഹാസ സ്പിന്നർ ഷെയിൻ വോണിന് വാഹനാപകടത്തിൽ പരുക്ക്. മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ താരത്തിൻ്റെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

ബൈക്ക് മറിഞ്ഞതിനു പിന്നാലെ വോൺ 15 മീറ്ററോളം ദൂരെ തെറിച്ചുവീണു. അപകടസമയത്ത് വലിയ പ്രശ്നം തോന്നിയില്ലെങ്കിലും പിറ്റേന്ന് രാവിലെ കാലിനും ഇടുപ്പിനും വേദന അനുഭവപ്പെട്ടു എന്ന് വോൺ പറഞ്ഞു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയതായും താരം വ്യക്തമാക്കി.