Mon. Dec 23rd, 2024
മുംബൈ:

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ്​ സൽമാൻ ഖാൻ. താരത്തിന്‍റെ സിനിമകൾ തിയറ്ററിലെത്തുമ്പോൾ ആരാധകർ അത്​ ആഘോഷമാക്കാറുണ്ട്​. ഇപ്പോർ സിനിമ പോസ്റ്ററുകളിൽ പാലഭി​ഷേകം നടത്തുന്നതിൽ നിന്ന്​ ആരാധകരെ വിലക്കിയിരിക്കുകയാണ്​ സൽമാൻ.

സല്ലുവിന്‍റെ ഏറ്റവും പുതിയ ചിത്രമായ ആന്‍റിം: ദ ഫൈനൽ ട്രൂത്തിന്‍റെ പോസ്റ്ററിൽ ആരാധകർ പാൽ ഒ​ഴിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചാണ്​ താരം അഭ്യർഥന നടത്തിയത്​. പാൽ പാഴാക്കുന്നതിന്​ പകരം ആവശ്യക്കാരായ കുഞ്ഞുങ്ങൾക്ക്​ നൽകി സഹായിക്കാനാണ്​ താരം ആവശ്യപ്പെടുന്നത്​.

നവംബർ 26നാണ്​ ആന്‍റിം റിലീസായത്​. ചിത്രം തിയറ്ററിൽ തന്നെ റിലീസായതിൽ സൽമാൻ ഖാൻ അതീവ സന്തുഷ്​ടനായിരുന്നു. എന്നാൽ പോസ്റ്ററിൽ പാലഭിഷേകം നടത്തുന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടതോടെയാണ്​ പ്രവർത്തിയിലുള്ള തന്‍റെ നീരസം അദ്ദേഹം പ്രകടിപ്പിച്ചത്​.