Wed. Jan 22nd, 2025
ന്യൂഡൽഹി:

എ​യ​ർ​ടെ​ല്ലി​നും വോ​ഡ​ഫോ​ൺ ഐ​ഡി​യ​ക്കും (വി) പി​ന്നാ​ലെ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ മൊ​ബൈ​ൽ ഓ​പ​റേ​റ്റ​റാ​യ റി​ല​യ​ൻ​സ്​ ജി​യോ​യും നി​ര​ക്ക്​ കൂ​ട്ടു​ന്നു. 19.6 മു​ത​ൽ 21.3 ശ​ത​മാ​നം വ​രെ​യാ​ണ്​ വ​ർദ്ധന. പു​തി​യ നി​ര​ക്ക്​ ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ നി​ല​വി​ൽ വ​രും.

ലോ​ക​ത്തെ​ത​ന്നെ ഏ​റ്റ​വും കു​റ​ഞ്ഞ ഡേ​റ്റ നി​ര​ക്കി​ൽ ഏ​റ്റ​വും മി​ക​ച്ച സേ​വ​ന​മാ​ണ്​ ക​മ്പ​നി വാ​ഗ്​​ദാ​നം ചെ​യ്യു​ന്ന​തെ​ന്നും നി​ര​ക്കു​വ​ർ​ധ​ന​യി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ത​ന്നെ​യാ​ണ്​ നേ​ട്ട​മെ​ന്നും റി​ല​യ​ൻ​സ്​ ജി​യോ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. എ​യ​ർ​ടെ​ല്ലും വോ​ഡ​ഫോ​ൺ ഐ​ഡി​യ​യും 20-25 ശ​ത​മാ​നം നി​ര​ക്കുവ​ർ​ദ്ധ​ന​യാ​ണ്​ പ്രീ​പെ​യ്​​ഡ്​ പ്ലാ​നു​ക​ളി​ൽ വ​രു​ത്തി​യ​ത്.