Wed. Jan 22nd, 2025
പാരിസ്/ലണ്ടന്‍:

സംഘര്‍ഷമേഖലകളില്‍നിന്ന്‌ യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം തീവ്രമായതോടെ ഫ്രാന്‍സ്-ബ്രിട്ടന്‍ ഏറ്റുമുട്ടല്‍ രൂക്ഷമായി. ബ്രിട്ടനിലെത്തിയ അഭയാര്‍ത്ഥികളെ ഫ്രാന്‍സ് തിരിച്ചെടുക്കണമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പരാമര്‍ശത്തെ ശക്തമായി വിമര്‍ശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രംഗത്തെത്തി.

കാര്യങ്ങളെ അല്പംകൂടി ഗൗരവത്തോടെ കാണണമെന്ന് മാക്രോണ്‍ ബോറിസിന് മറുപടി നല്‍കി. അഭയാര്‍ഥി പ്രശ്‌നത്തില്‍ ബ്രിട്ടൻ വിളിച്ച ഉച്ചകോടിയില്‍നിന്ന്‌ ഫ്രാന്‍സ് പിന്മാറിയതോടെയാണ് വിഷയം ഇരുരാജ്യവും തമ്മിലുള്ള ഏറ്റുമുട്ടലായി മാറിയത്.

ഇംഗ്ലീഷ് ചാനല്‍ മുറിച്ചുകടന്ന് അഭയാര്‍ത്ഥികള്‍ എത്താതിരിക്കാന്‍ ഫ്രാന്‍സ് നിരീക്ഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടൻ കത്തയച്ചതിനു പിന്നാലെയാണ് ഫ്രാന്‍സ് ഞയറാഴ്ചത്തെ ഉച്ചകോടിയില്‍നിന്ന്‌ പ്രതിനിധിയെ പിന്‍വലിച്ചത്. ബുധനാഴ്ച ഇംഗ്ലീഷ് ചാനലില്‍ അഭയാര്‍ത്ഥി ബോട്ട് മറിഞ്ഞ് 17 പേരാണ് മരിച്ചത്.