Wed. Jan 22nd, 2025
ഉത്തരാഖണ്ഡ്:

അധികാരത്തിൽ തിരിച്ചെത്തിയാൽ കലാപാനി, ലിപുലേഖ്, ലിമ്പിയാധുരാ തുടങ്ങിയ മേഖലകൾ ഇന്ത്യയിൽ നിന്ന് തിരിച്ച് പിടിക്കുമെന്ന് മുൻ നേപ്പാൾ പ്രധാനമന്ത്രിയും സി പി എൻ-യു എം എൽ അധ്യക്ഷനുമായ കെ പി ശർമ്മ ഒലി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപാൾ പത്താം ജനറൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഒലി. ഇന്ത്യയുമായി നിരന്തര ചർച്ചകൾ നടത്തിയാകും ഇത് സാധ്യമാവുകയെന്ന് അദ്ദേഹം പറഞ്ഞു.

“പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ നേപ്പാളിന്‍റെ കൈവശമുണ്ടായിരുന്ന കാലാപാനി, ലിംപിയാധുര, ലിപുലേഖ് തുടങ്ങിയ പ്രദേശങ്ങൾ ഇന്ത്യയുമായി നിരന്തര ചർച്ചയിലൂടെ തിരിച്ചുപിടിക്കും. ചർച്ചകളിലൂടെയായിരിക്കും ഞങ്ങൾ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത്. അയൽ രാജ്യങ്ങളുമായി ശത്രുതക്ക്​ താൽപര്യമില്ല” – ഒലി പറഞ്ഞു.

ഉത്തരാഖണ്ഡിലെ പിതോറാഗഢ് ജില്ലയുടെ ഭാഗമാണ്​ കാലാപാനിയെന്ന്​ ഇന്ത്യയും, അല്ല സുദുർപശ്ചിമിലെ ദാർച്ചുല ജില്ലയുടെ ഭാഗമെന്ന് നേപ്പാ​ളും പറയുന്നു. ഇതോടെ ഇന്ത്യന്‍ പ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉൾപെടുത്തി നേപ്പാള്‍ പുതിയ ഭൂപടം പുറത്തിറക്കി. നേപ്പാൾ പാർലമെന്‍റും പുതിയ ഭൂപടം അംഗീകരിച്ചു.