Mon. Dec 23rd, 2024
ന്യൂഡൽഹി:

ശുചീകരണ തൊഴിലാളികലെ മർദ്ദിച്ച കേസിൽ മുൻ കോൺഗ്രസ് എം എൽ എ ആസിഫ് മുഹമ്മദ് ഖാനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരനെ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്നും കൃത്യ നിർവ്വഹണം തടസപ്പെടുത്തിയെന്നുമാണ് ആസിഫ് മുഹമ്മദ് ഖാനെതിരെയുള്ള ആരോപണം. ഐ പി എസി 186, 353, 332, 334 എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഷഹീൻബാഗ് പൊലീസ് കേസെടുത്തത്.

ആസിഫ് മുഹമ്മദ് ഖാൻ സർക്കാർ ജീവനക്കാരെ അധിക്ഷേപിക്കുകയും ജോലി തടസപ്പെടുത്തിയെന്നും കാണിച്ച് ഡൽഹി മുൻസിപ്പൽ കോർപറേഷൻ ഇൻസ്പെക്ടർ രാം കിഷോറാണ് പരാതി നൽകിയത്. വെള്ളിയാഴ്ച്ച തന്‍റെ ചിത്രം പതിച്ച പോസ്റ്ററുകൾ നീക്കം ചെയ്തെന്നാരോപിച്ച് ആസിഫ് അഹമ്മദ് ഖാൻ ജീവനക്കാരെ അധിക്ഷേപിക്കുകയും ചെവി പിടിച്ചുകൊണ്ട് ഏത്തമിടീക്കുകയും ചെയ്തതിന്‍റ വീഡിയോ പുറത്തു വന്നിരുന്നു. വടി പിടിച്ചുകൊണ്ട് ആസിഫ് മുഹമ്മദ് ഖാൻഏത്തമിടീപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.