Thu. Dec 19th, 2024
ലണ്ടൻ:

പാർലമെന്റ് അംഗങ്ങൾ സഭയിൽ കുട്ടികളെ കൊണ്ടുവരുന്നതു വിലക്കുന്ന പുതിയ നിയമത്തിനെതിരെ യുകെയിൽ പ്രതിഷേധം. കുട്ടികളോടൊപ്പം വരുന്ന അംഗങ്ങൾ സഭയിൽ ഇരിക്കരുതെന്ന പുതിയ നിയമം സെപ്റ്റംബറിലാണു പ്രാബല്യത്തിൽ വന്നത്.

മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ സഭയിൽ കൊണ്ടുവരരുതെന്നു തന്നോട് നിർദേശിച്ചതായി ലേബർ പാർട്ടിയിലെ ജനസഭാംഗം സ്റ്റെല്ല ക്രീസി ഇന്നലെ പരാതിപ്പെട്ടതോടെയാണ് പുതിയ ചട്ടത്തിനെതിരെ പ്രതിഷേധം ഉയർന്നിരിക്കുന്നത്. നേരത്തെ 2 കുട്ടികളെയും സഭയിൽ കൊണ്ടുവന്നിരുന്നെന്നും സ്റ്റെല്ല പറഞ്ഞു. ‌

പിൻബഞ്ചിലിരുന്ന് അമറുന്ന അംഗങ്ങൾ സൃഷ്ടിക്കുന്നത്ര തടസ്സം സഭയിൽ കുട്ടികൾ ഉണ്ടാക്കുന്നില്ലെന്നായിരുന്നു ഗ്രീൻ പാർട്ടി അംഗം കാരലിൻ ലൂക്കാസിന്റെ പ്രതികരണം.