Wed. Jan 22nd, 2025
ലണ്ടൻ:

ആഫ്രിക്കയിലെ ജനസംഖ്യ വർദ്ധനവ് വന്യജീവികളെ ബാധിക്കുന്നുവെന്ന വിമർശനവുമായി വില്യം രാജകുമാരൻ. എന്നാൽ രാജകുമാരനോട് പോയി പണി നോക്കാൻ ആവശ്യപ്പെട്ടും ജനസംഖ്യ കണക്കുകൾ പങ്കുവെച്ചും സാമൂഹിക മാധ്യമ ഉപഭോക്താക്കൾ രംഗത്ത്.

ലണ്ടനിൽ നടന്ന ടസ്‌ക് കൺസർവേഷൻ അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവേയാണ് യുകെ രാജകുമാരൻ വില്യംസ് വിവാദ അഭിപ്രായ പ്രകടനം നടത്തിയത്. മനുഷ്യരുടെ സംഖ്യ വർധിക്കുന്നതിനാൽ ഉപഭൂഖണ്ഡത്തിലെ വന്യജീവിതവും വന്യജീവികളും സമ്മർദ്ദം അനുഭവിക്കുന്നുവെന്നും ഇത് ലോകത്തുള്ള പ്രകൃതി സംരക്ഷകർ നേരിടുന്ന വെല്ലുവിളിയാണെന്നുമായിരുന്നു വില്യം പറഞ്ഞത്.

2017 ലും സമാനമായ അഭിപ്രായം അദ്ദേഹം പറഞ്ഞിരുന്നു. 2050 ഓടെ ആഫ്രിക്കയിലെ ജനസംഖ്യ 2.5 മില്യൺ ആകുമെന്നും ലോകജനസംഖ്യയുടെ നാലിലൊന്നും ഭൂഖണ്ഡത്തിലാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്.