തിരുവനന്തപുരം:
സഹകരണ മേഖലയിൽ റിസര്‍വ് ബാങ്കിൻ്റെ പുതിയ നിയന്ത്രണങ്ങളെ നിയമപരമായി നേരിടാൻ സംസ്ഥാന സർക്കാർ. ഇതിന് അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.
കേന്ദ്ര സർക്കാറിനെ ആശങ്ക അറിയിക്കാൻ പ്രതിനിധി സംഘത്തെ അയക്കും. തുടർനടപടികൾക്ക് ധനമന്ത്രി കെ എൻ ബാലഗോപാൽ, സഹകരണമന്ത്രി വി എൻ വാസവൻ എന്നിവരെ ചുമതലപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളുമായി യോജിച്ച് ഇതിനെ ചെറുക്കാർ ആശയവിനിമയവും ആരംഭിച്ചു.
റിസർവ് ബാങ്ക് സര്‍ക്കുലറിനെതിരെ കേന്ദ്ര സര്‍ക്കാറിനും ഉന്നത അധികാരികള്‍ക്കും നിവേദനം നല്‍കുമെന്ന് മന്ത്രി വാസവൻ അറിയിച്ചു. കാര്യകാരണ സഹിതം വ്യക്തമാക്കി നിയമപോരാട്ടം നടത്തും. സഹകാരികളെ സംഘടിപ്പിച്ച് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കും.
ഏത് പ്രതിസന്ധിയും അതിജീവിക്കാൻ സഹകരണമേഖലക്ക് കരുത്തുണ്ട്. ആർ ബി ഐ തീരുമാനം പുനഃപരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.