Fri. Nov 22nd, 2024
ന്യൂഡൽഹി:

രാജ്യത്ത്​ എല്ലാ സ്വകാര്യ ക്രിപ്​റ്റോ കറൻസികളും (ഡിജിറ്റൽ നാണയം)നിരോധിക്കാൻ ലക്ഷ്യമിട്ട്​ ബിൽ വരുന്നു. അതേസമയം, ചില ക്രിപ്​റ്റോ കറൻസികൾക്ക്​ അനുമതിയുണ്ടാകും. ക്രിപ്​റ്റോ കറൻസി സൃഷ്​ടിക്കുന്നതിനു പിന്നിലെ സാ​ങ്കേതികവിദ്യക്ക്​​ പ്രോത്സാഹനം നൽകാനും ബിൽ ലക്ഷ്യമിടുന്നു.

രാജ്യത്തിൻ്റെ ഔദ്യോഗിക ഡിജിറ്റൽ നാണയം റിസർവ്​ ബാങ്ക്​ പുറത്തിറക്കുന്നതിന്​ മുന്നോടിയായി അതിന്​ നിയമസംരക്ഷണം ഉറപ്പുവരുത്തലും ബില്ലിൻ്റെ ലക്ഷ്യമാണ്​.

ക്രിപ്​റ്റോ കറൻസികൾ കള്ളപ്പണ തട്ടിപ്പിനും ക്രിമിനൽ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കപ്പെടരുതെന്ന്​ ഈ മാസാദ്യം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസും ക്രിപ്​റ്റോ കറൻസികൾക്കെതിരെ ശക്തമായ എതിർപ്പറിയിച്ചിരുന്നു.

സ്വകാര്യ എക്​സ്​ചേഞ്ചുകൾ വഴി ക്രിപ്​റ്റോ ഇടപാട്​ നടത്തുന്ന 15 ദശലക്ഷം പേർ രാജ്യത്തുണ്ടെന്നാണ്​ കണക്ക്​. ഈ മാസം 29 മുതൽ ഡിസംബർ 23 വരെ നടക്കുന്ന പാർലമെൻറിൻ്റെ ശീതകാല സമ്മേളനത്തിലാണ്​ ബിൽ അവതരിപ്പിക്കുക.