Wed. Jan 22nd, 2025
കുവൈത്ത് സിറ്റി:

ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് വീണ്ടും കുവൈത്ത് ‌പ്രധാനമന്ത്രി. പുതിയ മന്ത്രിസഭ രൂപീകരിക്കാൻ ചുമതലപ്പെടുത്തി കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഷെയ്ഖ് സബാഹ് ഖാലിദിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മന്ത്രിസഭ 8നാണു രാജി സമർപ്പിച്ചത്. 14നു രാജി അമീർ സ്വീകരിച്ചു.