Mon. Dec 23rd, 2024

എ വി പ്രൊഡക്ഷൻസിെൻറ ബാനറിൽ ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘കടമറ്റത്ത് കത്തനാർ’ എന്ന ത്രീഡി ചിത്രം ഒരുങ്ങുന്നു. ബാബു ആന്‍റണിയാണ് കത്തനാരി വേഷമിടുന്നത്.

ഒപ്പം ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്ന് ചരിത്രം പറയുന്ന കടമറ്റത്ത് കത്തനാർ എന്ന മാന്ത്രികനായ പുരോഹിതന്‍റെ ജീവിതത്തിന്‍റെ നേർക്കാഴ്ച്ചകളും പ്രതിബന്ധങ്ങളും അതിജീവനങ്ങളുമാണ് കഥ.

2011ൽ പുറത്തിറങ്ങിയ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷനു ശേഷം ടി എസ് സുരേഷ് ബാബു തിരിച്ചെത്തുന്ന ചിത്രമാണിത്. തികച്ചും വ്യത്യസ്ത രീതിയിൽ ഒരുക്കുന്ന ഹൊറർ, ഫാന്‍റസി ചിത്രം, ത്രീഡിയുടെ പുത്തൻ സാങ്കേതിക ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നത്. പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോണും തിരുവനന്തപുരത്ത് നടന്നു.