Wed. Jan 22nd, 2025
ശ്രീനഗർ:

തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഖുറം പർവേസിനെ എൻ ഐ എ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ശ്രീനഗറിലെ വസതിയിലും ഓഫീസിലും സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖുറം പർവേസിനെ അറസ്റ്റ് ചെയ്തത്.

ഇയാൾക്കെതിരെ യു എ പി എയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ചേർത്ത് കേസെടുത്തിട്ടുണ്ടെന്ന് എൻ ഐ എ വൃത്തങ്ങൾ അറിയിച്ചു. തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ശ്രീനഗറിലെ പർവേസിന്റെ സോൻവാറിലെ വസതിയിലും അമീറ കടലിലെ ഓഫീസിലും ഏജൻസി റെയ്ഡ് നടത്തിയിരുന്നു. ജമ്മു കശ്മീർ പൊലീസിന്റെയും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് അന്വേഷണ ഏജൻസി തെരച്ചിൽ നടത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പർവേസിന്റെ വസതിയിലും ഓഫീസിലും ഉൾപ്പെടെ താഴ്‌വരയിലെ നിരവധി സ്ഥലങ്ങളിൽ ഏജൻസി റെയ്ഡ് നടത്തിയിരുന്നു.