Sun. Jan 19th, 2025
കൊച്ചി:

യുകെ ആസ്ഥാനമായ അയാട്ട കൊമേഴ്സ് കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തനം തുടങ്ങി. ഇൻഫോപാർകിലെ ഫേസ്-2 ട്രാൻസ് ഏഷ്യ സൈബർ പാർക്കിലാണ് പുതിയ ഓഫീസ് പ്രവർത്തിക്കുന്നത്.

കേരളത്തിലെ ഐടി പ്രോഗ്രാമേർസിന് മികച്ച അവസരം അയാട്ട കൊമേഴ്സിന്റെ വരവോടെ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. 2016 ലാണ് യുകെയിൽ അയാട്ട കൊമേഴ്സ് പ്രവർത്തനം തുടങ്ങിയത്. ഇന്ന് ലോകത്തെ ലക്ഷ്വറി റീടെയ്ൽ കമ്പനികളുടെ പ്രധാന സേവന ദാതാക്കളിൽ ഒരാളാണ്.

2022 ജൂൺ മാസത്തോടെ ജാവ, ആംഗുലർ, റിയാക്ട് തുടങ്ങിയ മേഖലകളിൽ പരിചയസമ്പന്നരായ 100 പ്രോഗ്രാമേഴ്സിനെ നിയമിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. വർക്ക് ഫ്രം ഹോം രീതി വരുംകാലങ്ങളിലും പിന്തുടരാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

മലിനീകരണവും ഗതാഗത കുരുക്കുമുണ്ടാക്കുന്ന സമ്മർദ്ദങ്ങളെ അതിജീവിക്കാനും ജീവനക്കാർക്ക് വീടിന്റെ സുരക്ഷിതത്വത്തിൽ നിന്ന് മെച്ചപ്പെട്ട വേതനത്തിൽ ജോലി ചെയ്യാനാകുമെന്നും കമ്പനി കണക്കുകൂട്ടുന്നു. അതേസമയം ഓഫീസിൽ വന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ഒരുക്കാനാണ് കമ്പനി ഓഫീസ് സൗകര്യവും ഒരുക്കിയത്.

2023ആകുമ്പോഴേക്കും 200 പ്രോഗ്രാമേഴ്സിനെയും 100 പ്രോസസ് എക്സിക്യൂട്ടീവുകളെയും നിയമിക്കാനുള്ള പദ്ധതിയുമായാണ് കമ്പനി മുൻപോട്ടുപോകുന്നത്. ഭാവിയിൽ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും ഇവർ പ്രവർത്തനം തുടങ്ങും.

ജാവ പ്രോഗ്രാമിങ് സോഫ്റ്റ്വെയർ ഡൊമൈനിലെ ഉദ്യോഗാർഥികളുടെ ദൗർലഭ്യം പരിഹരിക്കുന്നതിനായി ഒരു ‘ലേർണിംഗ് ആന്റ് ഡവലപ്പ്മെന്റ് ഡിപ്പാർട്മെന്റ്’ സ്ഥാപിക്കാനുള്ള ശ്രമവും അവസാന ഘട്ടത്തിലാണ്.