Mon. Dec 23rd, 2024
നരിക്കുനി:

പുല്ലാളൂർ –പൈമ്പാലശേരി റോഡിൽ എടക്കിലോട് ഭാഗത്ത് റോഡിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. കുഴൽക്കിണർ സ്റ്റോപ്പ് മുതൽ എടക്കിലോട് വരെയുള്ള ഭാഗത്ത് മാലിന്യക്കൂമ്പാരം യാത്രികർക്ക് ബുദ്ധിമുട്ടാകുന്നു. പ്ലാസ്റ്റിക് മാലിന്യം മുതൽ ജൈവ മാലിന്യങ്ങൾവരെ ചാക്കുകളിലായാണ് കൊണ്ടുതള്ളുന്നത്. പ്രദേശം ദുർഗന്ധപൂരിതമായി.

ഭക്ഷണാവശിഷ്ടം തേടിയെത്തുന്ന തെരുവുനായ്‌ക്കളുടെ ശല്യവും കാൽനടയാത്രക്കാർക്കും കുട്ടികൾക്കും വലിയ ഭീഷണിയായി. കുടിവെള്ള സ്രോതസ്സുകളിലേക്ക് അഴുക്കുജലം ഒഴുകിയെത്തുന്ന സ്ഥിതിയാണ്. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തുന്നതിൽ നരിക്കുനി പഞ്ചായത്ത്‌ അധികൃതർ നിസ്സംഗതപാലിക്കുകയാണ്‌.

പഞ്ചായത്തിന്റെ മാലിന്യ നിർമാർജന പദ്ധതിയിൽ ഉൾപ്പെടുത്തി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ പഞ്ചായത്ത്‌ അധികൃതർക്ക്‌ പരാതിനൽകി.