ഖർത്തും:
ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ഒരുമാസത്തോളമായി നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് അബ്ദല്ല ഹംദോക്കിനെ പ്രധാനമന്ത്രി സ്ഥാനത്ത് സൈന്യം പുനഃസ്ഥാപിച്ചു. ഹംദുക്കിനെ പുനഃസ്ഥാപിക്കാനും രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനുമുള്ള കരാറിൽ സൈനിക മേധാവി ജന അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ ഞായറാഴ്ച ഒപ്പുവെച്ചു.
ഖർത്തുമിലെ പ്രസിഡൻറിൻ്റെ വസതിയിൽ വെച്ചാണ് 14 ഇന കരാറിൽ ഒപ്പുവെച്ചത്. ഒക്ടോബർ 25ന് നടന്ന അട്ടിമറിയിലാണ് പ്രധാനമന്ത്രിയെ പുറത്താക്കിയത്. ജനറൽ അബ്ദുൽ ഫത്താഹ് അൽബുർഹാനും രാഷ്ട്രീയ പാർട്ടികളും തമ്മിൽ ഹംദുക്കിന് അധികാരം കൈമാറുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയതായി നാഷനൽ ഉമ്മ പാർട്ടി തലവൻ ഫദലുല്ല ബർമ നാസിർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
ഹംദോക്ക് സാങ്കേതിക വിദഗ്ധരുടെ സ്വതന്ത്ര മന്ത്രിസഭ രൂപവത്കരിക്കുമെന്നും എല്ലാ രാഷ്ട്രീയ തടവുകരെയും മോചിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.