Mon. Dec 23rd, 2024
കു​ന്നി​ക്കോ​ട്:

സ്ഥ​ല​പ​രി​മി​തി​യി​ല്‍ വീ​ര്‍പ്പു​മു​ട്ടി കു​ന്നി​ക്കോ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍. വി​ശ്ര​മി​ക്കാ​ൻ​പോ​ലും സൗ​ക​ര്യ​മി​ല്ലാ​തെ സ്​​റ്റേ​ഷ​നി​ലെ ഓ​ഫി​സ് മു​റി​ക​ളി​ല്‍ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ് നി​യ​മ​പാ​ല​ക​ര്‍. പു​റ​ത്തു​ള്ള താ​ൽ​ക്കാ​ലി​ക ഷെ​ഡി​ലി​രു​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൂ​ടു​ത​ലും കേ​സു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്.

ലോ​ക്ക​പ്പ് ഉ​ള്‍പ്പെ​ടെ നാ​ല് മു​റി​ക​ളാ​ണ് സ്​​റ്റേ​ഷ​നി​ലു​ള്ള​ത്. ര​ണ്ടാം​നി​ല​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നാ​യി താ​ല്‍ക്കാ​ലി​ക സം​വി​ധാ​ന​മാ​ണ്. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്ന്​ എ​ത്തു​ന്ന ജീ​വ​ന​ക്കാ​ര്‍ക്ക് വി​ശ്ര​മി​ക്കാ​നോ വ​സ്ത്രം മാ​റാ​നോ ക്വാ​ർ​ട്ടേ​ഴ്സു​മി​ല്ല.

പ​രാ​തി​ക്കാ​ര്‍ക്ക് വി​ശ്ര​മി​ക്കാ​നും താ​ല്‍ക്കാ​ലി​ക ഷെ​ഡാ​ണു​ള്ള​ത്. സ്​​റ്റേ​ഷ​ന്​ മു​ന്നി​ലാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ​ഴ​യ​കെ​ട്ടി​ട​മു​ണ്ട്. ഇ​ത് പൊ​ളി​ച്ചു​മാ​റ്റി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച് സ്​​റ്റേ​ഷ​െൻറ സ്ഥ​ല​പ​രി​മി​തി പ്ര​ശ്​​ന​ത്തി​ന്​ പ​രി​ഹാ​രം കാ​ണാ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.