Wed. Jan 22nd, 2025
Sudhir Chaudhary - Hend bint Faisal Al-Qasimi

സീ ന്യൂസ് അവതാരകൻ സുധീർ ചൗധരിയെ തന്റെ രാജ്യത്തേക്ക് ക്ഷണിച്ചതിന് സംഘാടകരോട് പൊട്ടിത്തെറിച്ച് യുഎഇ രാജകുമാരി ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിം. ചാനലിലൂടെ ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ഇസ്ലാമോഫോബിയ പരത്തുന്ന അവതാരകനെ എന്തിനാണ് സമാധാനപരമായ തന്റെ രാജ്യത്തേക്ക് കൊണ്ടുവന്നതെന്ന് ചോദിച്ചായിരുന്നു പൊട്ടിത്തെറിച്ചത്. തീവ്രവാദി എന്നായിരുന്നു സുധീർ ചൗധരിയെ രാജകുമാരി അഭിസംബോധന ചെയ്തത്, ഇന്ത്യൻ ചാർട്ടർ അക്കൗണ്ടന്റ് അസോസിയേഷൻ, അബുദാബി വിഭാഗത്തിന്റെ പരിപാടിയിൽ പങ്കെടുക്കാൻ വന്നതായിരുന്നു അവതാരകൻ.

“2019 – 2020 ൽ സീ ന്യൂസിലെ തന്റെ പ്രോഗ്രാമിലൂടെ സുധീർ ചൗദരി പൗരത്വവകാശ നിയമത്തിനെതിരെ പ്രതിഷേധിച്ചിരുന്ന ഇന്ത്യയിലെ മുസ്ലിം ജനതയ്‌ക്കെതിരെ വിഷം തുപ്പുകയായിരുന്നു. ഷഹീൻ ബാഗിലെയും, ഡൽഹിയിലെയും, ഇന്ത്യയിലെ മറ്റു പല ഭാഗങ്ങളിലെയും നടന്ന പ്രതിഷേധങ്ങളിൽ സ്ത്രീകളെയും, വിദ്യാർത്ഥികളെയും ഉന്നം വെയ്ക്കുകയും, അവർക്കെതിരെ തെറ്റായ വാർത്തകൾ നൽകുകയും ചെയ്തയാളാണ് സുധീർ ചൗധരി. എന്തിനാണ് എന്റെ സമാധാനപരമായ രാജ്യത്തേക്ക് ഇസ്ലാമോഫോബും വെറുപ്പും കൊണ്ടുവരുന്നത്” രാജകുമാരി ട്വിറ്ററിൽ കുറിച്ചു.

https://bit.ly/3nC26Z7