Thu. Jan 23rd, 2025
ന്യൂഡൽഹി:

തങ്ങൾ അനുമതി നൽകുന്നവരാണെന്നും ഉപയോക്താവ് അപേക്ഷകനാണെന്നുമുള്ള തോന്നൽ ബാങ്കുകൾ ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങൾ ദാതാവും ഉപയോക്താവ് സ്വീകർത്താവുമാണെന്ന ധാരണ ഉപേക്ഷിച്ച്, ബാങ്കുകൾ പങ്കാളിത്തത്തിന്റെ മാതൃക സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ബാങ്കുകളുടെയും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കുന്ന യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 25 മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ വ്യവസായ മേഖലയിലെ പ്രമുഖർ, ബാങ്ക് പ്രതിനിധികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.