Mon. Dec 23rd, 2024
ദു​ബൈ:

ശ​നി​യാ​ഴ്​​ച ദു​ബൈ എ​ക്​​സ്​​പോ​യി​ൽ അ​ര​ങ്ങേ​റു​ന്ന ഫി​ർ​ദൗ​സ്​ ഓ​ർ​ക​സ്​​ട്ര​യു​ടെ പ​രി​പാ​ടി​യി​ൽ സം​ഗീ​ത ഇ​തി​ഹാ​സം എ ആ​ർ റ​ഹ്​​മാൻ്റെ മ​ക​ളും ഗാ​യി​ക​യു​മാ​യ ഖ​ദീ​ജ റ​ഹ്​​മാ​നും വേ​ദി​യി​ലെ​ത്തും.

ജൂ​ബി​ലി പാ​ർ​ക്കി​ൽ വൈ​കീ​ട്ട്​ മൂ​ന്നി​നാ​ണ്​ ലോ​ക ശി​ശു​ദി​ന സ്​​പെ​ഷ​ൽ സം​ഗീ​ത പ​രി​പാ​ടി അ​ര​ങ്ങേ​റു​ക. ശി​ശു​ദി​നം ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഓ​ർ​മ​യാ​ണെ​ന്നും ഇ​ത്ത​ര​മൊ​രു ലോ​കോ​ത്ത​ര വേ​ദി​യി​ൽ പ​രി​പാ​ടി​യ​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഖ​ദീ​ജ പ​റ​ഞ്ഞു.

ഫി​ർ​ദൗ​സ്​ ഓ​ർ​ക​സ്​​ട്ര വൈ​വി​ധ്യ​ങ്ങ​ളെ ആ​ഘോ​ഷ​മാ​ക്കു​ക​യും മു​ൻ​വി​ധി​ക​ളെ ത​ക​ർ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 16കാ​ര​നാ​യ പി​യാ​നി​സ്​​റ്റ്​ ലി​ദ്​​യാ​ൻ നാ​ദ​സ്വ​ര​വും ഫി​ർ​ദൗ​സ്​ ഓ​ർ​ക​സ്ട്ര​ക്കൊ​പ്പം വേ​ദി​യി​ലെ​ത്തു​ന്നു​ണ്ട്.

23രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 50 ക​ലാ​കാ​ര​ൻ​മാ​ര​ട​ങ്ങി​യ എ​ക്​​സ്​​പോ​ക്ക്​ വേ​ണ്ടി പ്ര​ത്യേ​കം രൂ​പ​പ്പെ​ടു​ത്തി​യ ട്രൂ​പ്പാ​ണ്​ ഫി​ർ​ദൗ​സ്​ ഓ​ർ​ക​സ്​​ട്ര.