Mon. Dec 23rd, 2024
ന്യൂഡൽഹി:

കേന്ദ്ര സർക്കാർ വർഷം തോറും നടത്തുന്ന വൃത്തിയുള്ള നഗരങ്ങളുടെ വാർഷിക സർവ്വേ ഫലം പ്രഖ്യാപിച്ചു. ഫല പ്രഖ്യാപനത്തിൽ ഇൻഡോറാണ് ഒന്നാം സ്ഥാനത്ത്. തുടർച്ചയായി അഞ്ചാം തവണയാണ് വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ഇൻഡോർ ഒന്നാം സ്ഥാനത്ത് എത്തുന്നത്.

പട്ടികയിൽ സൂറത്ത് രണ്ടാം സ്ഥാനവും വിജയവാഡ മൂന്നാം സ്ഥാനവും കരസ്ഥമാക്കി 2021ലെ സ്വച്ഛ് സർവേക്ഷൻ അവാർഡിന് അർഹമായി. കേന്ദ്ര നഗര-ഗ്രാമ മന്ത്രാലയം പുറത്ത് വിട്ട കണക്ക് പ്രകാരം രാജ്യത്തെ വൃത്തിയുള്ള ഗംഗാ നഗരമായി വാരണാസിയെ തിരഞ്ഞെടുത്തു.

ഛത്തീസ്ഗഢാണ് ഏറ്റവും വൃത്തിയുള്ള സംസ്ഥാനം. വിജയികൾക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരങ്ങൾ സമ്മാനിച്ചു. മന്ത്രി ഹർദീപ് സിങ് പുരി ചടങ്ങിൽ സന്നിഹിതനായിരുന്നു.

നവി മുംബൈ, പൂനെ, റായ്പൂർ, ഭോപാൽ, വഡോദര, വിശാഖപട്ടണം, അഹമ്മദാബാദ് എന്നിവയാണ് അവർഡിന് അർഹമായ വൃത്തിയുള്ള നഗരങ്ങൾ. ഇതേ പട്ടികയിൽ 25ാം സ്ഥാനത്താണ് ലക്നോ.