തിരുവനന്തപുരം:
കേരളസർവകലാശാലയിലെ കാർബൺ മുക്ത ക്യാംപസ് പദ്ധതിയുടെ ഒന്നാം ഘട്ടം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.11 പേർക്ക് ഒരേസമയം യാത്ര ചെയ്യാൻ കഴിയുന്ന, ബാറ്ററികൊണ്ടു പ്രവർത്തിപ്പിക്കുന്ന’ഇലക്ട്രിക് ബഗ്ഗി’ വാഹനത്തിലെയും എഴുപത്തഞ്ചോളം സൈക്കിളുകളിലേയും വിദ്യാർത്ഥികളുടെ യാത്ര മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
‘ഇലക്ട്രിക് ബഗ്ഗി’ യിൽ വിസി ഡോവിപി മഹാദേവൻ പിള്ള,പിവിസി ഡോപിപി അജയകുമാർ, സിൻഡിക്കറ്റ് അംഗങ്ങളായ കെഎച്ച്ബാബുജാൻ, ഡോഎസ് നസീബ്, എ അജികുമാർ, ഡോ കെജി ഗോപ്ചന്ദ്രൻ, രഞ്ജു സുരേഷ് എന്നിവർക്കൊപ്പം മന്ത്രി യാത്രചെയ്തു. ചടങ്ങിൽ സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ കെബി മനോജ്, ഡോ എം വിജയൻ പിള്ള, ആർ അരുൺകുമാർ, ജി ബിജു കുമാർ, ആർ റിയാസ് വഹാബ്, സെനറ്റ് അംഗം എൻ നൗഫൽ, സർവകലാശാല രജിസ്ട്രാർ ഡോ കെഎസ് അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
രണ്ടാമതൊരു ‘ഇലക്ട്രിക് ബഗ്ഗി’ കൂടി ഉടൻ ക്യാംപസിലെത്തും. ക്യാംപസിലെത്തുന്ന ആർക്കും സ്വന്തം വാഹനം പാർക്ക് ചെയ്ത ശേഷം ‘ഇലക്ട്രിക് ബഗ്ഗി’ വാഹനത്തിന്റെയോ സൈക്കിളിന്റെയോ സേവനം ഉപയോഗപ്പെടുത്താനാകും. സൈക്കിളുകളിലെയും ബാറ്ററി വാഹനങ്ങളിലെയും സഞ്ചാരം പ്രോത്സാഹിപ്പിച്ചു കാർബൺ മലിനീകരണം കുറയ്ക്കുകയും ക്യാംപസിനെ കാർബൺ മുക്തമാക്കുകയുമാണു പദ്ധതിയുടെ ലക്ഷ്യം.