Mon. Dec 23rd, 2024
മുംബൈ:

മഹാരാഷ്​ട്രയിലെ ഒരു കാട്ടിൽ വെച്ച്​ പകർത്തിയ പാമ്പുകളുടെ ഭീതിപ്പെടുത്തുന്ന ചിത്രം പങ്കുവെച്ച്​ ഐ എഫ്​ എസ്​ ഓഫീസർ സുശാന്ത നന്ദ. വലിപ്പമേറിയ മൂന്ന്​ മൂർഖൻമാർ ഒരു മരത്തിൽ ചുറ്റിപ്പിണർന്ന്​ നിൽക്കുന്ന ചിത്രമാണ്​ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്​. മൂന്ന്​ പാമ്പുകളും ഫണം വിടർത്തി കാമറയ്​ക്ക്​ പോസ്​ ചെയ്യുന്ന രീതിയിലാണുള്ളത്​. ‘ഒരേ സമയം മൂന്ന്​ നാഗങ്ങൾ നിങ്ങളെ അനുഗ്രഹിക്കു​മ്പോൾ’- സുശാന്ത നന്ദ അടിക്കുറിപ്പായി എഴുതി.

‘ഇന്ത്യൻ വൈൽഡ്​ ലൈഫ്​’ എന്ന ഒരു ലക്ഷത്തിലധികം മെമ്പർമാരുള്ള ഫേസ്​ബുക്ക്​ ഗ്രൂപ്പിലാണ്​ ആദ്യമായി പാമ്പുകളുടെ ചിത്രങ്ങൾ വന്നത്​. പാമ്പിനെ എവിടെ നിന്നോ രക്ഷപ്പെടുത്തി മഹാരാഷ്​ട്രയിലെ അമ്രാവതി ജില്ലയിലെ ഹരിസൽ വനത്തിൽ വിട്ടതായിരുന്നു. രാജേന്ദ്ര സെമാൽക്കർ എന്നയാളാണ്​ പാമ്പുകളുടെ ചിത്രങ്ങൾ ഗ്രൂപ്പിൽ പങ്കുവെച്ചത്​.