Wed. Jan 22nd, 2025

‘കുറുപ്പ്’ എന്ന ദുൽഖർ ചിത്രം തിയറ്ററുകളിൽ നിറച്ച ആവേശം പ്രതീക്ഷയാക്കി ജിബു ജേക്കബ്–ആസിഫ് അലി ചിത്രം ‘എല്ലാം ശരിയാകും’ റിലീസിനെത്തുന്നു. സഖാവ് വിനീതൻ എന്ന കഥാപാത്രമായി ആസിഫ് അലി എത്തുന്ന ചിത്രത്തിൽ നായികയാകുന്നത് രജിഷ വിജയൻ ആണ്.

ഷാരിസ് മുഹമ്മദ് തിരക്കഥ എഴുതിയ ചിത്രം രാഷ്ട്രീയം പശ്ചാത്തലമാക്കിയ ഒരു കുടുംബ ചിത്രമാണെന്ന് സംവിധായകൻ ജിബു ജേക്കബ് പറയുന്നു. ‘കുറുപ്പി’നു കിട്ടിയ വരവേൽപിൽ സന്തോഷമുണ്ടെന്നും തിയറ്ററുകളുടെ വസന്തകാലം തിരികെ വന്ന് ‘എല്ലാം ശരിയാകും’ എന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിബു ജേക്കബ് മനോരമ ഓൺലൈനിനോട് പറഞ്ഞു