Mon. Dec 23rd, 2024

ദൃശ്യം 2-തെലുങ്കിന്‍റെ ട്രെയിലർ പുറത്ത്​. വെങ്കിടേഷ് ദഗുബതി നായകനാകുന്ന ചിത്രത്തിന്‍റെ ട്രെയിലർ ആമസോൺ പ്രൈം പുറത്തുവിട്ടു. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2-വിൽ സൂപ്പർസ്റ്റാർ വെങ്കിടേഷ് ദഗുബതി തന്‍റെ ഹിറ്റായ തെലുങ്ക് ചിത്രം ദൃശ്യത്തിലെ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുന്നു.

ഡി.സുരേഷ് ബാബു, ആന്‍റണി പെരുമ്പാവൂർ, സുരേഷ് പ്രൊഡക്ഷൻസിലെ രാജ്കുമാർ സേതുപതി, മാക്സ് മൂവീസ്, രാജ്കുമാർ തിയറ്റേഴ്സ് എന്നിവർ ചേർന്നാണ ചിത്രം നിർമിച്ചിരിക്കുന്നത്​. നവംബർ 25-നാണ്​ ചി​ത്രം പ്രൈമിൽ റിലീസ്​ ചെയ്യുന്നത്. മീന, കൃതിക, എസ്തർ അനിൽ, സമ്പത്ത് രാജ്, പൂർണ എന്നിവരാണ്​ സിനിമയിലെ മറ്റ്​ പ്രധാന കഥാപാത്രങ്ങള അവതരിപ്പിക്കുന്നത്​.