കാലിഫോർണിയ:
ലോകത്തെ ഏറ്റവും സമ്പന്നയായ ഗായികയാണ് റിഹാന. കർഷക സമരക്കാരെ പിന്തുണച്ചതോടെയാണ് അവർ ഇന്ത്യയിൽ കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. പ്രശസ്ത പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗ് കർഷക സമരക്കാരെ പിന്തുണച്ച് സമൂഹ മാധ്യമത്തിലിട്ട പോസ്റ്റ് പങ്കുവെച്ചായിരുന്നു റിഹാന അന്ന് പിന്തുണ അറിയിച്ചത്.
ഇത് ബി ജെ പി അനുകൂലികളെ വിറളി പിടിപ്പിച്ചു. അവർ റിഹാനക്കെതിരെ വ്യാപകമായി ആരോപണങ്ങൾ പടച്ചുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി സഹിതം റിഹാനക്കെതിരെ ഗൂഡാലോചന കുറ്റം ആരോപിച്ചു. ഇപ്പോൾ വവീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണവർ.
സ്വന്തം അയൽവാസിയുടെ വീട് സ്വന്തമാക്കിയാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. കാലിഫോർണിയയിലെ ബെവർലി ഹിൽസിൽ 5,000 ചതുരശ്ര അടി വിസ്തീർണമുള്ള വീടിനായി 10 മില്യൺ ഡോളർ ആണ് അവർ ചിലവഴിച്ചത്. 600 മില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികയായ വനിതാ സംഗീതജ്ഞയാണ് റിഹാന.
ഫോബ്‌സ് പട്ടികയിലെ കണക്കുപ്രകാരം 1.7 ബില്ല്യണ്‍ ഡോളറാണ് 34 വയസ്സുള്ള ഗായികയുടെ ആസ്തി. സംഗീതരംഗത്ത് നിന്നുള്ള വരുമാനമല്ല റിഹാനയുടെ നേട്ടത്തിന് പിന്നില്‍. ലോകത്തിലെ ഏറ്റവും വലിയ മേക്കപ്പ് -ഫാഷന്‍ സാമ്രാജ്യമാണ് റിഹാനയെ കോടികളുടെ സ്വത്തിന് ഉടമയാക്കിയത്.