Wed. Jan 22nd, 2025

പ്രശസ്ത ബോളിവുഡ് താരം രാജ്​കുമാര്‍ റാവുവും നടി പത്രലേഖയും വിവാഹിതരായി. ഇരുവരും സമൂഹ മാധ്യമങ്ങൾ വഴിയാണ്​ വിവാഹ വിവരം പുറത്തുവിട്ടത്​. തിങ്കളാഴ്ച ഛണ്ഡീഗഡില്‍ നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

ക്രീം നിറത്തിലുള്ള പരമ്പരാഗത വേഷമണിഞ്ഞാണ് രാജ്​കുമാര്‍ ചടങ്ങിനെത്തിയത്. ചുവപ്പ് നിറത്തിലുള്ള ബ്രൈഡല്‍ ഡ്രസായിരുന്നു പത്രലേഖയുടേത്. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ രാജ്​കുമാര്‍ പങ്കുവച്ചിട്ടുണ്ട്.

“ഒടുവിൽ 11 വർഷത്തെ പ്രണയത്തിനും പ്രണയത്തിനും സൗഹൃദത്തിനും ശേഷം ഞാൻ ഇന്ന് എന്‍റെ എല്ലാമായവളെ വിവാഹം കഴിച്ചു, എന്‍റെ പങ്കാളി, എന്‍റെ ഉറ്റ സുഹൃത്ത്, എന്‍റെ കുടുംബം, പത്രലേഖ.. നിങ്ങളുടെ ഭര്‍ത്താവ് എന്നു വിളിക്കപ്പെടുന്നതിനെക്കാള്‍ സന്തോഷം വേറെയില്ല” രാജ്​കുമാര്‍ കുറിച്ചു.

പ്രിയങ്ക ചോപ്ര, ആയുഷ് മാന്‍ ഖുറാന ഉള്‍പ്പെടെയുള്ള താരങ്ങള്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിരവധി സിനിമ പ്രേമികൾ ഇവർക്ക്​ ആശംസ നേർന്നു.