Mon. Dec 23rd, 2024

ആസിഫ് അലി കേന്ദ്രകഥാപാത്രത്തിലെത്തുന്ന കുഞ്ഞെൽദോയുടെ ടീസർ പുറത്ത്. നടനും അവതാരകനും ആർ ജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കുഞ്ഞെൽദോ.

‘ആ സ്വർണം കാലം നിങ്ങളിലേക്ക് തിരികെയെത്തിക്കുന്നു’ എന്നാണ് ടീസറിൽ പറയുന്നത്. കൗമാരക്കാരനായി ആസിഫ് അലി എത്തുന്നു എന്നതും ശ്രദ്ധേയമാണ്. ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 24 നാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

കുഞ്ഞെൽദോയുടെ ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസൻ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്.

ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ‘കുഞ്ഞെൽദോ’ എന്ന സിനിമയുടെ രചനയും മാത്തുക്കുട്ടി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.