ന്യൂഡൽഹി:
2008ൽ ലോകത്തിലെ ധനികരിൽ ആറാം സ്ഥാനത്തായിരുന്നു ബിസിനസുകാരനും മുകേഷ് അംബാനിയുടെ സഹോദരനുമായ അനിൽ അംബാനി. 42 ബില്ല്യൺ ഡോളറായിരുന്നു അനിൽ അംബാനിയുടെ ആസ്തി. എന്നാൽ ചൈനീസ് ബാങ്കുകൾ കടം തിരിച്ചെടുക്കുന്നതോടെ തന്‍റെ ആസ്തി വട്ടപൂജ്യമാണെന്നാണ് അനിൽ അംബാനിയുടെ വാദം.
റിലയൻസ് കമ്യൂണിക്കേഷന് ചൈനീസ് ബാങ്കുകൾ നൽകിയ വായ്പ തിരികെ അടക്കുന്നതിൽ മുടക്കം വരുത്തിയതായിരുന്നു സംഭവങ്ങളുടെ തുടക്കം. 5000 കോടി രൂപയിലധികമായിരുന്നു ചൈനീസ് ബാങ്കുകൾക്ക് അനിൽ അംബാനി നൽകാനുണ്ടായിരുന്നത്.
ചൈനീസ് ബാങ്കുകളുടെ കേസ് പരിഗണിക്കുന്നതിനിടെ തന്‍റെ ആസ്തി ഇപ്പോൾ വട്ടപൂജ്യമാണെന്നും കടക്കെണിയിലാണെന്നുമാണ് അനിൽ യു കെ കോടതിയെ അറിയിച്ചത്.