Mon. Dec 23rd, 2024

‘തമാശ’ക്ക്​ ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രം ‘ഭീമന്‍റെ വഴി’-യുടെ ട്രെയിലർ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബന്‍, ചെമ്പന്‍ വിനോദ് ജോസ്, സുരാജ് വെഞ്ഞാറമൂട്, വിന്‍സി അലോഷ്യസ്, ബിനു പപ്പു, ജിനു ജോസഫ്, ചിന്നു ചാന്ദ്നി, നസീര്‍ സംക്രാന്തി എന്നീ താരങ്ങളും​ ചിത്രത്തിൽ പ്രധാനവേഷങ്ങളിലുണ്ട്​.

ചിത്രത്തിന്‍റെ പ്രമേയം വഴി പ്രശ്​നമാണെന്നാണ്​ ട്രെയിലർ നൽകുന്ന സൂചന. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിനു ശേഷം നടന്‍ ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ചിത്രമാണ്​ ‘ഭീമന്‍റെ വഴി’. ഡിസംബര്‍ മൂന്നിന്​ തിയേറ്റര്‍ റിലീസായി ചിത്രമെത്തും. ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസ്, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ ചേര്‍ന്നാണ് ഭീമന്റെ വഴി നിര്‍മ്മിക്കുന്നത്.