Tue. Sep 10th, 2024

മോഹൻലാലിനെ മുഖ്യകഥാപാത്രമാക്കി വൈശാഖ്​ സംവിധാനം ചെയ്യുന്ന ​പുതിയ ചിത്രം ‘​മോൺസ്റ്ററിന്‍റെ’ ഫസ്റ്റ്​ലുക്ക്​ പോസ്റ്റർ പുറത്തുവിട്ടു. ട്വിറ്ററിലൂടെ മോഹൻലാലാണ്​ പോസ്റ്റർ പുറത്തുവിട്ടത്​.

പുലിമുരുകൻ ടീം ഒരുക്കുന്ന ചിത്രത്തിൽ ലക്കി സിങ് എന്ന കഥാപാത്രത്തെയാണ്​ മോഹൻലാൽ അവതരിപ്പിക്കുക. ടർബൻ ധരിച്ച മോഹൻലാലിന്‍റെ ചിത്രമാണ്​ പോസ്റ്ററിൽ.

ആഷിർവാദ്​ സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ്​ ചിത്രത്തിന്‍റെ നിർമാണം. ഉദയകൃഷ്​ണയാണ്​ തിരക്കഥ ഒരുക്കുന്നത്​. പുലിമുരുകന്‍റെ വിജയത്തിന്​ ശേഷം അതേ ടീം ഒന്നിക്കുന്നതോടെ പ്രതീക്ഷയിലാണ്​ ആരാധകർ.