പെഷാവർ:
കഴിഞ്ഞ വർഷം ഡിസംബറിൽ ജനക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ തകർന്ന വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ നൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രം പുനർനിർമിച്ച് വിശ്വാസികൾക്ക് കൈമാറി. പാകിസ്താൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ദീപാവലി ആഘോഷത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ ഹിന്ദു സമൂഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഒട്ടേറെ പേർ സംബന്ധിച്ചു. ഖൈബർ പക്തൂൺഖ്വയിലെ ടെറി ഗ്രാമത്തിലുള്ള ശ്രീ പരം ഹൻസ് ജി മഹാരാജ് ക്ഷേത്രം പുനർനിർമിക്കാൻ അധികൃതർക്ക് നിർദേശം നൽകിയത് ചീഫ് ജസ്റ്റിസായിരുന്നു.
ജംഇയ്യതുൽ ഉലമയെ ഇസ്ലാം (ഫസൽ) വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് കഴിഞ്ഞ വർഷം അക്രമം അരങ്ങേറിയത്. ക്ഷേത്ര പുനർനിർമാണത്തിനുള്ള പണം ആക്രമികളിൽനിന്ന് ഈടാക്കണമെന്നും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിരുന്നു.