Sat. Nov 23rd, 2024
വാഴ്‌സോ:

ബെലാറസുമായി അതിർത്തി പങ്കിടുന്ന മേഖലവഴി രാജ്യത്തേക്ക് കടക്കുന്ന കുടിയേറ്റക്കാരെ തടയാനുള്ള ശ്രമങ്ങൾ ശക്തമാക്കി പോളണ്ട്. 12,000 സൈനികരെയാണ് കിഴക്കന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചത്. സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍നിന്ന് യുദ്ധവും ദാരിദ്ര്യവും കാരണം യൂറോപ്പിലേക്ക് കുടിയേറാനെത്തിയ ആയിരക്കണക്കിന് ആളുകൾ അതിർത്തിക്ക് സമീപം തമ്പടിച്ചിരിക്കുകയാണ്.

ഭക്ഷണവും വെള്ളവുമില്ലാതെ ദുരിതമനുഭവിക്കുകയാണെന്നും എട്ട് പേരെങ്കിലും മരിച്ചിട്ടുണ്ടെന്നും കുടിയേറ്റക്കാര്‍ പറഞ്ഞു. കുടിയേറ്റക്കാര്‍ക്ക് എതിരെ പോളിഷ് ഉദ്യോഗസ്ഥര്‍ രാസവസ്തു സ്പ്രേ ചെയ്യുന്നതിന്റെയും കുടിയേറ്റക്കാര്‍ പൊലീസിനുനേരെ കല്ലെറിയുന്നതിന്റെയും വീഡിയോ പ്രചരിക്കുന്നുണ്ട്. അതിർത്തിക്ക് സമീപം സംഘർഷങ്ങള്‍ക്ക് സാധ്യത ഉണ്ടെന്ന് പോളണ്ട് മുന്നറിയിപ്പ് നൽകി.