Sun. Jan 19th, 2025
ചെന്നലോട്:

ഗോത്ര വിഭാഗങ്ങളിൽ വർദ്ധിച്ചു വരുന്ന പോക്സോ കേസുകൾ കുറച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി ജനമൈത്രി പൊലീസ് നടപ്പിലാക്കുന്ന ‘നമ്മുടെ മക്കൾ’ പദ്ധതി ബോധവൽക്കരണ ക്ലാസുകൾക്ക് തരിയോട് പഞ്ചായത്തിൽ തുടക്കമായി. ശാന്തിനഗർ കോളനിയിൽ നടത്തിയ ക്ലാസ് സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ജനമൈത്രി ബീറ്റ് ഓഫിസർ ടി സുമേഷ് അധ്യക്ഷത വഹിച്ചു.

ആദ്യ ഘട്ടത്തിൽ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. തുടർന്ന് മറ്റു വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. ഇതോടൊപ്പം വിദ്യാലയങ്ങളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക്, ലഹരി ഉപയോഗം എന്നിവയിലും പൊലീസ് ഇടപെടൽ കാര്യക്ഷമമാക്കാനും പദ്ധതിയുണ്ടെന്നു സംഘാടകർ പറഞ്ഞു.