Mon. Dec 23rd, 2024
ചെന്നൈ:

പ്രശസ്​ത സംഗീത സംവിധായകൻ എ ആർ റഹ്മാന്‍റെ മകൾ ഖദീജക്ക്​ സംഗീത മേഖലയിൽനിന്ന്​ രാജ്യാന്തര പുരസ്​കാരം. മികച്ച അനിമേറ്റഡ് സംഗീത വിഡിയോക്കുള്ള ഇൻറർനാഷനൽ സൗണ്ട് ഫ്യൂച്ചർ പുരസ്കാരത്തിനാണ് ഖദീജ റഹ്​മാൻ അർഹയായത്. ഖദീജയുടെ ആദ്യ സംഗീതസംരംഭം തന്നെ പുരസ്​കാരം നേടിയതിന്‍റെ നിറവിലാണ്​ കുടുംബവും റഹ്​മാൻ ആരാധകരും.

കഴിഞ്ഞ വർഷം പുറത്തിറക്കിയ ‘ഫരിശ്തോ’ എന്ന വിഡിയോയാണ്​ നേട്ടം കൈവരിച്ചിരിക്കുന്നത്​. മകളുടെ പുരസ്കാര നേട്ടം എ ആർ റഹ്​മാൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. നിരവധി പേർ പ്രശംസയുമായി രംഗത്തെത്തി. റഹ്​മാൻ തന്നെ സംഗീത സംവിധാനവും നിർമാണവും നിർവഹിച്ച ആൽബമാണ് ‘ഫരിശ്തോ’. കഴിഞ്ഞ വർഷം ഒക്ടോബറിലാണ്​ ഇത്​ പുറത്തിറങ്ങിയത്​.