Mon. Dec 23rd, 2024
കൊച്ചി:

മലനാടിൻ്റെ തനതു കായിക വിനോദമായ വടം വലിയുടെ പശ്ചാത്തലത്തിൽ എഡിറ്റർ ബിബിൻ പോൾ സാമുവൽ ആദ്യമായി സംവിധാനം നിർവഹിച്ച’ആഹാ’നവംബർ 19ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. കാണികളെ ആവേശം കൊളളിക്കുവാൻ, കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അടച്ചിട്ട തിയ്യേറ്ററുകളെ സജീവമാക്കാൻ എത്തുന്ന ആദ്യത്തെ മാസ്സ് ആക്ഷൻ എൻ്റർടൈനറാണ് ‘ആഹാ’.

ചിത്രത്തിൻ്റെ കഴിഞ്ഞ ദിവസം പുറത്തു വിട്ട ട്രെയിലറിന് വൻ വരവേൽപ്പാണ് ലഭിച്ചത്. ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ ലക്ഷോപലക്ഷം കാഴ്ച്ക്കാരെ നേടി സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കയാണ് ട്രെയിലർ. ഒപ്പം തന്നെ പുതിയ സ്റ്റില്ലുകളും പുറത്തു വിട്ടിരിക്കകയാണ് അണിയറക്കാർ.

ഇന്ദ്രജിത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന’ആഹാ’യിൽ അമിത് ചക്കാലക്കൽ തുല്യ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അശ്വിൻ കുമാർ, മനോജ് കെ ജയൻ എന്നിവരും പ്രധാനികളായി ചിത്രത്തിലുണ്ട്.

ശാന്തി ബാലചന്ദ്രനാണ് നായിക. സാഹസികതയും, വൈകാരികതയും നിറഞ്ഞ ഒരു സ്പോർട്സ് ത്രില്ലറായിട്ടാണ്’ആഹാ’ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. ലൊക്കേഷനുകളിൽ മഴയോടും മണ്ണിടിച്ചിലിനോടും ഒപ്പം 200 ഓളം സിനിമ പ്രവർത്തകരും, 6000ത്തോളം ജൂനിയർ ആർട്ടിസ്റ്റുകളുടെ സഹകരണത്തോടെയുമാണ് ആഹാ ചിത്രികരിച്ചത്.