Thu. Sep 18th, 2025
ദുബായ്‌:

മുസ്ലിങ്ങളല്ലാത്തവർക്ക്‌ പുതിയ വിവാഹമോചന, പിന്തുടർച്ചാവകാശ നിയമവുമായി യുഎഇ. കുടുംബപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതി രൂപീകരിക്കും. കോടതി നടപടികൾ അറബിയിലും ഇംഗ്ലീഷിലും ഉറപ്പാക്കും.

രാജ്യത്ത്‌ താമസമാക്കിയ വിദേശികളുടെ താൽപ്പര്യം പരിഗണിച്ചാണ്‌ ഇത്‌. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, പിന്തുടർച്ചാവകാശം തുടങ്ങി 20 വകുപ്പാണ്‌ നിയമത്തിലുള്ളത്‌.