Mon. Dec 23rd, 2024

ഇന്ത്യയുടെ ടി-20 വൈസ് ക്യാപ്റ്റനായി പേസർ ജസ്പ്രീത് ബുംറയെ പരിഗണിക്കണമെന്ന് മുൻ ദേശീയ താരം വീരേന്ദർ സെവാഗ്. മൂന്ന് ഫോർമാറ്റിലും കളിക്കുന്നയാളാവണം ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും. അതിനു പറ്റിയ ആൾ ബുംറ ആണെന്നും സെവാഗ് പറയുന്നു. നേരത്തെ, മുൻ താരം ആശിഷ് നെഹ്റ ബുംറയെ ടി-20 ക്യാപ്റ്റനാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ആവേണ്ടത് മൂന്ന് ഫോർമറ്റിലും കളിക്കുന്ന താരങ്ങളാവണം. അപ്പോൾ ബുംറയെക്കാൾ നല്ല ഓപ്ഷനില്ല. ലോകേഷ് രാഹുലും ഋഷഭ് പന്തും ഉണ്ടെങ്കിലും അവർ മൂന്ന് ഫോർമാറ്റിലും ബുംറയെപ്പോലെ സ്ഥിരതയോടെ കളിക്കുമോ? ഇന്ത്യയെ നയിച്ച ഒരേയൊരു ഫാസ്റ്റ് ബൗളർ കപിൽ ദേവ് മാത്രമാണ്.

ക്യാപ്റ്റനായ മറ്റൊരു ബൗളർ കുംബ്ലെയാണ്. നിലവിൽ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് പരിഗണിക്കാൻ പറ്റിയ മറ്റൊരു താരമില്ല.”- സെവാഗ് പറഞ്ഞു.രോഹിതിനു ശേഷം ഋഷഭ് പന്തിനെയും ലോകേഷ് രാഹുലിനെയുമൊക്കെയാണ് ആളുകൾ പറയുന്നതെന്നും ബൗളർമാർ ക്യാപ്റ്റനാവുന്നതിൽ എന്താണ് തെറ്റെന്നുമാണ് നെഹ്റ ചോദിച്ചത്.

രോഹിത് ശർമ്മയ്ക്ക് ശേഷം നമ്മൾ ലോകേഷ് രാഹുലിൻ്റെയും ഋഷഭ് പന്തിൻ്റെയുമൊക്കെ പേരുകൾ കേൾക്കുന്നു. പന്ത് ലോകം മുഴുവൻ സഞ്ചരിച്ചയാളാണ്. പക്ഷേ, ടീമിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്. മായങ്ക് അഗർവാളിനു പരുക്കേറ്റതിനാലാണ് രാഹുൽ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.

ബുംറയും ഒരു സാധ്യതയാണ്. മികച്ച താരമാണ്. എല്ലായ്പ്പോഴും എല്ലാ ഫോർമാറ്റിലും ടീമിൽ സ്ഥാനം ഉറപ്പുള്ള ആളാണ്. ബൗളർമാർ ക്യാപ്റ്റനാവരുതെന്ന് എവിടെയും എഴുതിവച്ചിട്ടില്ല.”- നെഹ്റ പറഞ്ഞു.