ഡൽഹി:
ഫണ്ട് സമാഹരണം ലക്ഷ്യമിട്ട് ഡിജിറ്റൽ പണമിടപാട് കമ്പനിയായ പെ ടി എം പ്രാഥമിക ഓഹരി വിൽപന (ഐ പി ഒ) തുടങ്ങി. പെടിഎമ്മിൻ്റെ മാതൃസ്ഥാപനമായ ‘വൺ 97 കമ്യൂണിക്കേഷൻസിൻ്റെ മെഗാ ഐ പി ഒയുടെ ആദ്യദിനം 11 ശതമാനം ഓഹരികളാണ് വിറ്റത്. പുറത്തിറക്കിയ ഒരുകോടി രൂപ മുഖവിലയുള്ള 4.83 കോടി ഇക്വിറ്റികളിൽ 54.23 ലക്ഷം എണ്ണമാണ് നിക്ഷേപകർ വാങ്ങിക്കൂട്ടിയത്.
ഐ പി ഒയിലൂടെ 16,600 കോടി രൂപ സമാഹരിക്കാനാണ് സെബി അനുമതി നല്‍കിയത്. ഇതില്‍ 8,300 കോടി രൂപ പുതിയ ഓഹരി വില്പനയിലൂടെയും ബാക്കി തുക ഓഫര്‍ ഫോര്‍ സെയിലിലൂടെയും സമാഹരിക്കുകയാണ് ലക്ഷ്യം.
പ്രാഥമിക വിപണിയില്‍നിന്ന് സമാഹരിക്കുന്ന 4,300 കോടി രൂപ വിൽപന മേഖല വിപുലീകരണത്തിനുൾപ്പെടെയും 2000 കോടി ഏറ്റെടുക്കലുകള്‍ക്കും 25 ശതമാനം മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും വകയിരുത്തും