Sat. Jan 18th, 2025

കാറ്റത്തൊരു മൺകൂട്..കൂട്ടിന്നൊരു വെൺപ്രാവ് ..നിറയെ പോസിറ്റീവ് എനർജിയുമായി മേരി ആവാസ് സുനോയിലെ ആദ്യഗാനം. ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ, ഇരുവരും ഒരുമിച്ചുള്ള ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ പുറത്തുവന്നപ്പോൾ തന്നെ സൂപ്പർ ഹിറ്റായി മാറിക്കഴിഞ്ഞു.

പ്രശസ്‌ത സംഗീത സംവിധായകൻ എം ജയചന്ദ്രൻ ഈണമിട്ട ഗാനം, ആലപിച്ചിരിക്കുന്നത് ജിതിൻ രാജ് ആണ്. ബി കെ ഹരിനാരായണന്‍റേത് വരികൾ. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെയാണ് ഗാനം പ്രേക്ഷകരിലെത്തുന്നത്. ജയസൂര്യയും എം ജയചന്ദ്രനും സംസ്ഥാന ചലച്ചിത്ര അവാർഡിന്‍റെ തിളക്കത്തിൽ നിൽക്കുന്പോഴാണ് പുതിയ ഗാനം പുറത്തുവന്നതെന്നും ശ്രദ്ധേയമാണ്.

ജി പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. യൂണിവേഴ്‌സ‌ൽ സിനിമയുടെ ബാനറിൽ ബി രാകേഷ് ആണ് നിർമാണം. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ എന്ന പ്രത്യേകതയുമുണ്ട്.