Mon. Dec 23rd, 2024
കായംകുളം:

പ്രതിസന്ധികളെ മറികടന്ന് നേടിയ എം ഫിൽ റാങ്ക് തിളക്കവുമായി പഴക്കച്ചവടക്കാരൻ. ഐക്യ ജങ്ഷൻ വെട്ടത്തയ്യത്ത് വീട്ടിൽ അബ്‌ദുൽ ലത്തീഫിന്‍റെ മകൻ അൻസിം ലത്തീഫാണ് (31) കച്ചവട തിരക്കുകൾക്കുള്ളിൽ നിന്നും റാങ്കിന്‍റെ നേട്ടം കൊയ്തത്.

തിരക്കേറിയ കെ എസ് ആർ ടി സി സ്റ്റാൻഡിന് പരിസരത്തെ ചെറിയ പഴക്കടയിൽ എപ്പോഴും തിരക്ക് തന്നെയാണ്. ഇതിനിടയിലും കൈയിൽ കരുതിയ പാഠപുസ്തകത്തിൽ നിന്നും തനിക്കാവശ്യമായത് ഹൃദ്യസ്ഥമാക്കാൻ കഴിഞ്ഞതാണ് അൻസിമിന്‍റെ നേട്ടത്തിന് കാരണം.

സിറിയൻ കവിയും സർഗ്ഗപ്രതിഭയുമായ ഉമർ അബുറിഷയുടെ കവിതകളെയും സാഹിത്യ സംഭാവനകളെയും ആസ്പദമാക്കിയ തിസീസിനാണ് എം ഫിൽ നേടിയത്. കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്നും ബിരുദം നേടിയ ശേഷം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ നിന്നാണ് അറബി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയത്. തുടർന്ന് അവിടെ തന്നെ എം ഫില്ലിനും ചേരുകയായിരുന്നു.