Mon. Dec 23rd, 2024
മുംബൈ:

ആഡംബര കപ്പലിലെ മയക്കുമരുന്ന്​ കേസിൽ ആര്യൻ ഖാന്‍റെ അറസ്റ്റിനും ജാമ്യത്തിനും പിന്നാലെ ഷാരൂഖ്​ ഖാന്‍റെ മാനേജൻ പൂജ ദദ്​ലാനിക്ക്​ മുംബൈ പൊലീസിന്‍റെ സമൻസ്​. നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോയുടെ വിജിലൻസ്​ സംഘവും പൂജക്ക്​ സമൻസ്​ അയച്ചേക്കുമെന്നാണ്​ വിവരം. കോഴ ആ​രോപണവുമായി ബന്ധപ്പെട്ട കേസിലാണ്​ ചോദ്യം ചെയ്യൽ.

നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘത്തോട്​ പൂജ കൂടുതൽ സമയം ആവശ്യപ്പെട്ടതായാണ്​ വിവരം. ഷാരൂഖിന്‍റെ മകൻ ആര്യനെ ഈ മാസം ആദ്യം ബോംബെ ഹൈകോടതി ജാമ്യത്തിൽ വിട്ടിരുന്നു. ഇതിനുശേഷമാണ്​ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ എൻ സി ബി തയാറെടുക്കുന്നത്​.

ലോവർ പാരലിൽവെച്ച്​ കെ പി ഗോസാവിയും സാം ഡിസൂസയുമായി പൂജ കൂടിക്കാഴ്ച നടത്തിയതിന്‍റെ സി സി ടി വി ദൃ​ശ്യങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന്​ ലഭിച്ചതിനെ തുടർന്നാണ്​ ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന്​ ടൈംസ്​ ഓഫ്​ ഇന്ത്യ റിപ്പോർട്ട്​ ചെയ്​തു. അതേസമയം പൊലീസ്​ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.