Mon. Dec 23rd, 2024
കൊച്ചി:

തിരുവനന്തപുരം ടെക്നോപാർക്കിനെ പിന്തുടർന്ന് ഇൻഫോപാർക്കും ‘ഒരു കോടി’ ക്ലബ്ബിലേക്ക്. ഏതാനും ഐടി മന്ദിരങ്ങളുടെ നിർമാണം കൂടി പൂർത്തിയാകുന്നതോടെ ഇൻഫോപാർക്ക് ഒരു കോടി ചതുരശ്ര അടി ഐടി തൊഴിലിടം സൃഷ്ടിക്കുകയെന്ന വൻ നേട്ടത്തിലെത്തും.

അടുത്ത വർഷം പകുതിയോടെ. ഇപ്പോൾ, 92 ലക്ഷം ചതുരശ്ര അടി ഐടി സ്പേസാണുള്ളത്. ഇതിലേറെ ഐടി തൊഴിലിടം കേരളത്തിലുള്ളതു ടെക്നോപാർക്കിൽ മാത്രം. 1990 ൽ സ്ഥാപിതമായ ടെക്നോപാർക്കിൽ ഒരു കോടിയിലേറെ ചതുരശ്ര അടി ഐടി സ്പേസുണ്ട്. ഇൻഫോപാർക്ക് സ്ഥാപിച്ചതു 2004 ൽ.