Mon. Dec 23rd, 2024
ഗാസ:

വെസ്റ്റ് ബാങ്കിൽ പതിമൂന്നുകാരനായ പലസ്തീൻ ബാലനെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു. പലസ്‌തീന്‍ റെഡ്ക്രസന്റ് സൊസൈറ്റിയാണ് വാര്‍ത്ത പുറത്തുവിട്ടത്. വടക്കൻ വെസ്റ്റ് ബാങ്ക് ഗ്രാമമായ ദെയ്ർ അൽ-ഹതാബിൽ പ്രതിഷേധക്കാര്‍ക്കെതിരെ ഇസ്രയേൽ സൈന്യം വെടിയിതിര്‍ത്തു.

കുട്ടിയുടെ വയറ്റിലാണ് വെടിയേറ്റത്. 70 പേര്‍ക്ക് പരിക്കേറ്റുപലസ്തീന്‍ മേഖലയില്‍ അനധികൃത ഇസ്രയേലി കുടിയേറ്റകോളനി സ്ഥാപിക്കുന്നതിനെതിരെയാണ് വെസ്റ്റ്ബാങ്കില്‍ പ്രതിഷേധം നടക്കുന്നത്.