Wed. Jan 22nd, 2025
ആഫ്രിക്ക:

ആഫ്രിക്കൻ രാജ്യമായ സിയാറ ലിയോണിന്‍റെ തലസ്ഥാനമായ ഫ്രീടൗണിൽ ഓയിൽ ടാങ്കറിന് തീപിടിച്ചുണ്ടായ സ്‌ഫോടനത്തിൽ 92 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അപകടം നടന്ന തെരുവിലുണ്ടായിരുന്നവരും കാറിൽ യാത്ര ചെയ്തവരും കൊല്ലപ്പെട്ടവരിലുണ്ട്.

വെള്ളിയാഴ്ചയായിരുന്നു അപകടം. വാഹനപകടത്തെ തുടർന്ന് ഒരു വാഹനത്തിന് തീപിടിച്ചതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ടാങ്കർ കത്തിയതിനെ തുടർന്ന് തീ പടരുകയും നിരവധി പേർക്ക് പൊള്ളലേൽക്കുകയും ചെയ്യുകയായിരുന്നു. പൊള്ളലേറ്റവരിൽ 30ഓളം പേരുടെ നില അതീവ ഗുരുതരമാണ്.