Wed. Jan 22nd, 2025
കോഴിക്കോട്:

എലത്തൂരിൽ ഹിന്ദുസ്ഥാൻ പെട്രോളിയം സംഭരണ കേന്ദ്രത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾക്കെതിരെ നാട്ടുകാരുടെ നിൽപ്പ് സമരം. അടച്ചുപൂട്ടും എന്ന് ഉറപ്പുനൽകിയ സംഭരണ കേന്ദ്രത്തിലെ നിർമാണ ജോലികൾ വീടുകൾക്കും കുടിവെള്ള സ്രോതസ്സുകകൾക്കും ഭീഷണിയാണെന്ന് നാട്ടുകാർ ആരോപിച്ചു.പെട്രോളും ഡീസലും സംഭരിക്കാൻ കൂറ്റൻ ടാങ്കുകളാണ് ഭൂമിക്കടിയിലും മുകളിലും ആയി നിർമ്മിക്കുന്നത്.

ഇവിടെ നിന്നുള്ള മലിനജലം സമീപത്തെ ഓവുചാൽ വഴി ഒഴുകി വിടുന്നതായി നാട്ടുകാർ പറയുന്നു. കുഴിച്ചെടുക്കുന്ന മണ്ണിൽ എണ്ണയുടെ അംശം ഉണ്ടാകുമെന്നും പ്രദേശവാസികൾക്ക് ആശങ്കയുണ്ട്. അങ്ങനെയാണ് സംഭരണ കേന്ദ്രത്തിൽ മുമ്പിൽ നാട്ടുകാർ നിൽപ്പ് സമരം നടത്തിയത്.

ഏലത്തൂർ ജനകീയ സംരക്ഷണ കൂട്ടായ്മയാണ് സമരത്തിന് നേതൃത്വം നൽകിയത്. ജില്ലാ ഭരണകൂടത്തിന് പലവട്ടം പരാതികൾ നൽകിയിട്ടും ഫലമുണ്ടായില്ല എന്ന് പ്രതിഷേധക്കാർ പറയുന്നു. വിഷയത്തിൽ ഇവർ കോടതിയെയും സമീപിച്ചിട്ടുണ്ട്.