Mon. Dec 23rd, 2024
മുംബൈ:

രണ്ടാംപാദ ലാഭഫലം പുറത്ത്​ വന്നതിന്​ പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​ ബി ഐയുടെ ഓഹരി വില 30 ശതമാനം ഉയരുമെന്ന്​ പ്രവചനം. മോർഗൻ സ്റ്റാൻലി, ക്രെഡിറ്റ്​ സൂസി, ജെ പി മോർഗൻ, എച്ച്​ എസ്​ ബി സി തുടങ്ങിയ ഏജൻസികളാണ്​ ബാങ്കിന്‍റെ ഓഹരി വില കൂടുമെന്ന്​ പ്രവചിച്ചത്​.

രണ്ടാംപാദ ലാഭഫലം പുറത്ത്​ വന്നതിന്​ പിന്നാലെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 542.20 രൂപയിലേക്ക്​ എസ്​ ബി ഐയുടെ ഓഹരി വില എത്തിയിരുന്നു. അടുത്ത ഒരു വർഷത്തിനുള്ളിൽ എസ്ബിഐയുടെ ഓഹരി വില 600 കടക്കുമെന്നാണ്​ വിദഗ്​ധർ പ്രവചിക്കുന്നത്​.

മോർഗൻ സ്റ്റാൻലിയുടെ പ്രവചനം അനുസരിച്ച്​ 680 രൂപയായി എസ്​ ബി ഐയുടെ ഓഹരി വില വർധിപ്പിക്കും. ബാങ്കിന്‍റെ ഓഹരി വില 650 രൂപയായി വർധിക്കുമെന്ന്​ ജെ
പി മോർഗൻ പ്രവചിക്കുമ്പോൾ 530ൽ നിന്ന്​ 650 ആയി വർധിക്കുമെന്നാണ്​ എച്ച്​ എസ്​ ബി സി വ്യക്​തമാക്കുന്നു. സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ എസ്​ ബി ഐയുടെ അറ്റാദായം 66.7 ശതമാനം വർധിച്ചിരുന്നു. 7,626.6 കോടിയായിരുന്നു എസ്ബിഐയുടെ രണ്ടാം പാദത്തിലെ അറ്റാദായം. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 4,574.2 കോടിയാണ്​.