Fri. Nov 22nd, 2024
ബ്ര​സീ​ലി​യ:

ബ്ര​സീ​ലി​ലെ പ്ര​ശ​സ്ത ഗാ​യി​ക​യും ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വു​മാ​യ മ​രി​ലി​യ മെ​ൻ​ഡോ​ങ്ക വി​മാ​ന അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. 26 വയസ്സായിരുന്നു. അ​പ​ക​ട​ത്തി​ൽ മ​രി​ലി​യ​യു​ടെ അ​മ്മാ​വ​നും പ്രൊഡ്യൂസറും ര​ണ്ട് പൈ​ല​റ്റു​മാ​രും മ​രി​ച്ചു.

മ​രി​ലി​യ സ​ഞ്ച​രി​ച്ച ചെ​റു​വി​മാ​നം മി​നാ​സ് ഗെ​റൈ​സിലാണ് തകർന്നുവീണത്. അ​പ​ക​ട​കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പം പാ​റ​ക്കെ​ട്ടി​ലാ​ണ് വി​മാ​നം ത​ക​ർ​ന്നു വീ​ണ​ത്. അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കാ​ര​റ്റിം​ഗ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ഗ്രാ​മ​പ്ര​ദേ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഇ​വി​ടെ വെ​ള്ളി​യാ​ഴ്ച മ​രി​ലി​യ​യു​ടെ സം​ഗീ​ത പ​രി​പാ​ടി നി​ശ്ച​യി​ച്ചി​രു​ന്നു. ബ്ര​സീ​ലി​നു പു​റ​ത്തും വ​ലി​യ ആ​രാ​ധ​ക വൃ​ന്ദ​മു​ള്ള യു​വ ഗാ​യി​ക​യാ​യി​രു​ന്നു മ​രി​ലി​യ. ക്യൂൻ ഓഫ് സഫറിങ് എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്. ഇവരുടെ പാട്ടുകളിൽ ഭൂരിഭാഗവും തകർന്ന സ്നേഹബന്ധങ്ങളെക്കുറിച്ചുള്ളതാണ്.

2019 ൽ മരിലിയക്ക് ​ഗ്രാ​മി പു​ര​സ്കാ​രം ലഭിച്ചു. യൂ​ട്യൂ​ബി​ൽ 22 ദ​ശ​ല​ക്ഷം ഫോ​ളോ​വേ​ഴ്സുള്ള ഗായികയാണ് മരിലിയ.