Mon. Dec 23rd, 2024
ന്യൂയോർക്ക്:

ന്യൂയോർക്ക് നഗരത്തിന്റെ നന്മയുടെ പ്രതീകമായ വേൾഡ് ട്രേഡ് സെന്ററിൽ ആദ്യമായി ദീപാവലി വിഷയമായ ആനിമേഷനുകൾ തെളിഞ്ഞു. നവംബർ 2 വൈകീട്ട് ആറ് മുതൽ നവംബർ നാല് വരെ ഇത് പ്രദർശിപ്പിക്കപ്പെട്ടു. ആകാശത്ത് പടക്കങ്ങൾ പൊട്ടി വിരിഞ്ഞത് അമേരിക്കയിലെ ദീപാവലി ആഘോഷങ്ങളിൽ ഏറ്റവും മനോഹരമായി.

സമാധാനത്തിന്റെയും ഒത്തൊരുമയുടെയും ഐക്വത്തിന്റെയും പ്രതീകമായ ദീപാവലി ആഘോഷം വേൾഡ് ട്രേഡ് സെന്ററിൽ ഒരുക്കാനും ആഘോഷിക്കാനും കഴിഞ്ഞതിൽ അതീവ സന്തോഷമെന്ന് അധികൃതരിലൊരാളായ മാർക്ക് ഡൊമിനോ പറഞ്ഞു.

ന്യൂ ജേഴ്സിയിലെ സൌത്ത് ഏഷ്യൻ എൻഗേജ്മെന്റ് ഫൌണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. അമേരിക്കൻ ഗായികയയ മേരി ബിൽബെൻ ആമേരിക്കൻ ദേശീയഗാനവും ഓം ജയ് ജഗ്ദീശ് ഹര എന്ന ഗാനവും ആലപിച്ചു.