Fri. Nov 22nd, 2024
റുവാണ്ട:

രൂപത്തിന്‍റെ പേരിലായിരുന്നു റുവാണ്ടയിലെ സാന്‍സിമാന്‍ എല്ലി എന്ന 22കാരന്‍ ഈയിടെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയത്. യഥാര്‍ഥ ജീവിതത്തിലെ മൗഗ്ലി എന്നറിയപ്പെടുന്ന സാൻസിമാൻ കാട്ടിലായിരുന്നു അധികകാലവും കഴിഞ്ഞത്. പ്രാകൃതരൂപത്തിന്‍റെ പേരില്‍ ആളുകളുടെ കളിയാക്കല്‍ സഹിക്കവയ്യാതായപ്പോഴാണ് എല്ലി കാട്ടിലേക്ക് താമസം മാറ്റിയത്.

ഇപ്പോള്‍ എല്ലിയുടെ ജീവിതം ആകെ മാറിമറിഞ്ഞിരിക്കുകയാണ്. കാട്ടില്‍ നിന്നും നാട്ടിലെത്തിയ എല്ലി ഇപ്പോള്‍ സ്കൂളില്‍ ചേര്‍ന്നിരിക്കുകയാണ്. വെളുത്ത ഷർട്ടും കറുത്ത സ്യൂട്ടും ധരിച്ച് ചിരിയോടെ നില്‍ക്കുന്ന എല്ലിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

1999-ൽ ജനിച്ച എല്ലിക്ക് മൈക്രോസെഫാലി എന്ന അസുഖം ബാധിക്കുകയായിരുന്നു. മൈക്രോസെഫാലി എന്നാൽ ജനിക്കുമ്പോൾ കുട്ടിയുടെ തല തീരെ ചെറുതായിരിക്കുന്ന അവസ്ഥയാണ്. ഈ അവസ്ഥ ആളുകളിൽ നിന്നും സാൻസിമാൻ എല്ലിയെ അകറ്റി.

എല്ലിയെ കാണുമ്പോള്‍ ആളുകള്‍ അവഗണിക്കുകയും ഓടിക്കുകയും ചെയ്തു. മാനസിക വളര്‍ച്ചയില്ലാത്തതിനാല്‍ സ്കൂളിലും അഡ്മിഷന്‍ കിട്ടിയില്ല. കേള്‍വിക്കുറവും സംസാരശേഷിയുമില്ലാത്ത എല്ലിയെ അംഗീകരിക്കാന്‍ ആരും തയ്യാറായില്ല. 2020 ഫെബ്രുവരിയില്‍ അഫ്രിമാക്സ് ടിവി എല്ലിയുടെ അമ്മയുടെ അഭിമുഖം യു ട്യൂബില്‍ ഇട്ടതോടെയാണ് ഇവരുടെ ജീവിതം മാറിമറിയുന്നത്.